തിരുവനന്തപുരം: വിവിധ ഹിന്ദുസംഘടനകള്‍ ചേര്‍ന്ന് സാമൂഹ്യനീതി കര്‍മസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നല്‍കിയ അവകാശപത്രിക അംഗീകരിച്ച് നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സാമൂഹ്യനീതി കര്‍മസമിതിയിലെ അറുപത് ഹിന്ദുസംഘടനകളിലെ 140 സംസ്ഥാനനേതാക്കള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഹിന്ദു സംഘടനകള്‍ക്കു നല്‍കിയ വാക്കു പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അവകാശപത്രിക മുഖ്യമന്ത്രിക്കു നല്‍കിയിട്ട് മാസം ഒന്നു കഴിഞ്ഞതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. പത്രിക സ്വീകരിക്കുമ്പോള്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് ചര്‍ച്ച ചെയ്ത് നടപ്പാക്കാമെന്ന് മുഖ്യമന്ത്രി വാക്കു നല്‍കിയതാണ്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആവശ്യപ്പെടാതെ തന്നെ വാരിക്കോരി നല് കുകയാണ്. പട്ടികവിഭാഗമുള്‍പ്പെടെ ഹിന്ദു ക്കള്‍ സമൂഹത്തിന്റെ താഴെത്തട്ടിലേക്കു പോകുന്നു. ഇത് കടുത്ത സാമൂഹിക അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. പൊ തുഖജനാവിലെ പണം സംഘടിത മതവിഭാഗങ്ങള്‍ക്കു മാത്രമായി ചെലവഴിക്കുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് നാമമാത്ര ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. അവരുടെ കഷ്ടപ്പാടും ദുഃഖവും വേ ദനയും ഭരണാധികാരികള്‍ കാണുന്നില്ല. അ വര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമോ തൊഴിലവസരങ്ങളോ ലഭിക്കുന്നില്ല. ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച് സാമൂഹകസമത്വം കൈവരുത്താനാണ് സം വരണം ആവിഷ്കരിച്ചത്. എന്നാലിപ്പോള്‍ അതും ന്യൂനപക്ഷ വിഭാഗങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് നിയമപ്രകാരമുള്ള ന്യൂനപക്ഷ അവകാശമുണ്ട്. അതോടൊപ്പം സംവരണവും വേണമെന്നു പറയുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. എല്ലാ ആനുകൂല്യങ്ങളും നേടി അവര്‍ സൂപ്പര്‍ പൗരന്മാരാകുന്നു. ഇത് സമൂഹത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും. ന്യൂനപക്ഷങ്ങള്‍ ക്ക് അര്‍ഹതപ്പെട്ടത് നല്‍കുന്നതിന് ആരും എതിരല്ല. എന്നാല്‍ ഹിന്ദുക്കള്‍ എല്ലാം നഷ് ടപ്പെട്ട് ജീവിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. ഇതില്‍നിന്നും മോചനം നേടാനാ ണ് പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുള്‍പ്പെടെ നൂറിലധികം ഹിന്ദുസംഘടനകള്‍ ചേര്‍ന്ന് അവകാശ പത്രിക സമര്‍പ്പിച്ചത്.
ഹിന്ദുക്കളുടെ ന്യായ മായ ആവശ്യങ്ങള്‍ മതേതരത്വത്തിന് എതിരല്ല. എന്നിട്ടും കണ്ണു തുറക്കാത്ത മുഖ്യമന്ത്രി മുസ്ലീം ട്രസ്റ്റുകള്‍ക്ക് സര്‍ക്കാരിന്റെ കോടിക്കണക്കിനു രൂപ നല്‍കാന്‍ കൂട്ടു നില്‍ക്കുന്നു. തൃശ്ശൂരില്‍ ക്രൈസ്തവ വിഭാഗത്തിന് 1200 കോടിയിലധികം രൂപ വിലവരുന്ന ഭൂമി പാട്ടക്കുടിശ്ശിക ഒഴിവാക്കി നല്‍കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേത്രങ്ങളുടെയും ദേവസ്വത്തിന്റെയും ഭൂമി അന്യാധീനപ്പെടുത്തുന്ന സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ തുച്ഛമായ വാര്‍ഷികാശനം പോലും കൃത്യമായി നല്‍കുന്നില്ല. ശബരിമലയില്‍ നിന്നും വര്‍ഷാവര്‍ഷം ഹിന്ദുക്കളുടെ പതിനായിരംകോടി രൂപയാണ് സര്‍ക്കാരിലേക്ക് ലഭിക്കുന്നത്. എന്നാലവിടെ വരുന്ന ഭക്തജനങ്ങള്‍ക്ക് യാതൊരു സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നില്ല. ഇത് മാറ്റത്തിന്റെ സൂചന നല്‍കുന്ന ഐതിഹാസിക സമരത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ധര്‍ണയാണ്. ഹിന്ദുക്കള്‍ ഐക്യത്തോടെ അണിനിരന്ന് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ