2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

'ഹിന്ദുത്വ - ആരാണ് ഒരു ഹിന്ദു ?' (ഇംഗ്ലീഷ് പി ഡി എഫ്‌) വിനായക് ദാമോദര്‍ സവര്‍ക്കര്‍

സ്വാതന്ത്ര്യസമര നേതാവും വിപ്ലവകാരിയും ഹിന്ദുത്വ ആശയങ്ങളുടെ സൈദ്ധ്യാന്തികനുമായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ രചിച്ച ഒരു പുസ്തകമാണ് 'ഹിന്ദുത്വ - ആരാണ് ഒരു ഹിന്ദു ?' അനുയായികള്‍ക്കിടയില്‍ വീര സവര്‍ക്കര്‍ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദു സംഘടനകളുടെ പ്രചോദകനും ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കണമെന്നാഗ്രഹിച്ച സവര്‍ക്കര്‍ 1905ല്‍ ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗഭാക്കായി .സവര്‍ക്കറുടെ പ്രസിദ്ധമായ ‘1857 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം‘ എന്ന പുസ്തകം ഭഗത് സിംഗും , സുഭാഷ് ചന്ദ്ര ബോസുമടക്കമുള്ള വിപ്ലവകാരികള്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്.

ഇവിടെ നിന്നും 'ഹിന്ദുത്വ - ആരാണ് ഒരു ഹിന്ദു ?' (ഇംഗ്ലീഷ് പി ഡി എഫ്‌) എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

കേരളത്തിലെ വര്‍ഗ്ഗീയ മുന്നണി ഭരണം (ലഘു പുസ്തകം) - ഹിന്ദു ഐക്യവേദി


കേരളത്തിലെ ഹിന്ദുക്കള്‍ അതിജീവനത്തിന്‍റെ പ്രതിസന്ധിയെ നേരിടുകയാണ്. നാള്‍ക്കുനാള്‍ ഹിന്ദുവെന്ന നിലയ്ക്ക് അവരുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയം,സാമൂഹികം,വിദ്യാഭ്യാസം,മതപരം തുടങ്ങിയ ഏതു മേഖലയിലും ന്യൂനപക്ഷത്തിന്‍റെ സംഘടിതമായ ആധിപത്യത്തിനു മുന്‍പില്‍ ഭൂരിപക്ഷമെന്ന ലേബല്‍ ഉള്ള അവര്‍ അവഗണനയുടെ അഗണ്യകോടിയിലേയ്ക്ക് തള്ളപ്പെടുന്നു. ഭരണരംഗത്ത് യു ഡി എഫിനെ കൈപ്പിടിയിലമര്‍ത്തി ന്യൂനപക്ഷവോട്ട്ബാങ്ക് ബലത്തില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും അധികാരം കുത്തകയാക്കി വെച്ചിരിക്കുന്നു.

തുടക്കത്തില്‍ത്തന്നെ ജില്ലാ ആസൂത്രണ സമിതിയിലേയ്ക്ക് നടന്ന നിയമനങ്ങളില്‍ നൂറു ശതമാനം കരസ്ഥമാക്കി മുസ്ലീം ലീഗ് ഗോളടിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഉന്നത സ്ഥാനങ്ങളെല്ലാം ഒഴിവു വരുന്ന മുറയ്ക്ക് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. മറ്റു വകുപ്പുകളിലും മലപ്പുറം-കോട്ടയം അച്ചുതണ്ടുകള്‍ മത്സരബുദ്ധിയോടെ സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു സ്വന്തമാക്കി ജൈത്രയാത്ര തുടരുന്നു. അമ്പത്തഞ്ചു ശതമാനം വരുന്ന ഭൂരിപക്ഷ മതത്തെ അവഗണിച്ചു നാല്‍പ്പത്തഞ്ചു ശതമാനം വരുന്ന രണ്ട് ന്യൂനപക്ഷമതങ്ങള്‍ നടത്തുന്ന സംഘടിത ചൂഷണത്തിന് അധികാര വര്‍ഗ്ഗം എക്കാലവും മൗനാനുവാദം നല്‍കുകയാണ്.

ഇവിടെ നിന്നും 'കേരളത്തിലെ വര്‍ഗ്ഗീയ മുന്നണി ഭരണം' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.

രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട്‌ : ഒരു ദേശീയ വിപത്ത് (ലഘു പുസ്തകം) - ഹിന്ദു ഐക്യവേദി


ഹിന്ദുമതത്തിലെ ജാതീയമായ അസ്പര്‍ശ്യതയും അവഗണനയും മൂലം നൂറ്റാണ്ടുകളായി അയിത്തത്തിലും അടിമത്വത്തിലും ആണ്ട് മുഖ്യധാരയില്‍ നിന്നും അകറ്റപ്പെട്ടിരുന്ന ജനസമൂഹത്തെ ഉയര്‍ത്തുക എന്നതാണ് സംവരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഹിന്ദുമതത്തില്‍ നിന്നും മറ്റു മതങ്ങളിലെയ്ക്ക് പരിവര്‍ത്തനം ചെയ്തതോടു കൂടി അവരുടെ ജാതീയമായ അസ്പര്‍ശ്യതയില്ലാതാകുകയും അവര്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് എത്തുകയും ചെയ്തു.

ഡോ.അംബേദ്‌കര്‍ അധ്യക്ഷനായ ഭരണഘടനാ നിര്‍മ്മാണ സമിതിക്കു മുന്‍പാകെ ക്രൈസ്തവ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ സ്വീകരിച്ച നിലപാടും നാം അറിയേണ്ടതാണ്. ക്രൈസ്തവരില്‍ ജാതിവിഭാഗങ്ങള്‍ ഇല്ല എന്നും ആയതിനാല്‍ പരിവര്‍ത്തിത ക്രിസ്ത്യാനികളെ മതന്യൂനപക്ഷമായി പരിഗണിച്ചു ന്യൂനപക്ഷസംവരണമാണ് നല്‍കേണ്ടത് എന്നുമുള്ള വാദമാണ് അവര്‍ സ്വീകരിച്ചത്. മുസ്ലീം സമുദായം ആകട്ടെ അവരില്‍ ജാതിയുണ്ടെന്നോ ജാതിസംവരണം വേണമെന്നോ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്നോ നാളിതു വരെ ആവശ്യപ്പെട്ടിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ വേണം കമ്മിഷന്‍റെ ശുപാര്‍ശകള്‍ വിലയിരുത്താന്‍.

എന്നാല്‍ രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട്‌ എന്താണ് പറയുന്നത് ? കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ തസ്തികകളുടേയും ക്ഷേമപദ്ധതികളുടേയും പതിനഞ്ചു ശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് മാറ്റി വെയ്ക്കണം. ഭരണഘടനയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ നിര്‍ണ്ണയ വ്യവസ്ഥയിലെ ഹിന്ദു,സിഖ്,ബുദ്ധ,ജൈന വിഭാഗങ്ങള്‍ എന്നത് നീക്കം ചെയ്ത് 'ജാതി' മതരഹിതമാക്കണം. മതംമാറ്റപ്പെട്ട ക്രിസ്ത്യന്‍, മുസ്ലീം  വിഭാഗത്തില്‍പ്പെട്ടവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. ഇതുപോലെ ചരിത്രസത്യങ്ങളെ വളച്ചൊടിക്കുന്ന ഈ റിപ്പോര്‍ട്ട്‌ നടപ്പില്‍ വരുകയെന്നാല്‍ യഥാര്‍ത്ഥ അധസ്ഥിത, ദളിത് വംശജര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും എന്നെന്നേയ്ക്കും അകറ്റപ്പെടും.

ഇവിടെ നിന്നും 'രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട്‌ : ഒരു ദേശീയ വിപത്ത്' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.


മതപരിവര്‍ത്തനത്തിന്‍റെ അര്‍ത്ഥാന്തരങ്ങള്‍ (ലഘു പുസ്തകം) - ഹിന്ദു ഐക്യവേദി


ഭാരതത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ ശക്തികള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ വളരെക്കാലമായി നടത്തുന്നുണ്ട്. മുസ്ലീം മതംമാറ്റശ്രമങ്ങള്‍ക്ക് താടകയുടേയും ക്രിസ്ത്യന്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പൂതനയുടേയും ഉപമകളാണ് അനുയോജ്യമായ ഉദാഹരണം. ബാലനായ ഭഗവാന്‍ ശ്രീരാമചന്ദ്രനെ വകവരുത്തുന്നതിനായി അസുരന്മാര്‍ എല്ലാവരും കൂടി 'താടക' എന്നൊരു അസുരശക്തിയെ സൃഷ്ടിച്ചു. ആ താടക എങ്ങിനെയാണ് വന്നിരുന്നത് എന്ന് നമുക്കെല്ലാം അറിയാം. വനങ്ങളെ മുഴുവന്‍ വിറപ്പിച്ച്, ചോരക്കണ്ണുകളോടെ അട്ടഹാസങ്ങളോടെ ഏറ്റവും ഭീതി ജനിപ്പിക്കുന്ന രാക്ഷസീയ ഭാവത്തോടെയായിരുന്നു താടകയുടെ വരവ്. എന്നാല്‍ പൂതനയുടേത് മറ്റൊരു രീതിയായിരുന്നു. കംസന്‍, ഭഗവാന്‍ ശ്രീകൃഷ്ണനെ കൊലപ്പെടുത്താന്‍ 'പൂതന' എന്ന മായാവിയെ അയച്ച കഥ എല്ലാവര്‍ക്കും സുപരിചിതമാണല്ലോ. "ഞാനും ഒരമ്മയാണ്. നിങ്ങളെപ്പോലെ എനിക്കും ഉണ്ണിക്കണ്ണനെ എടുക്കുവാനും കളിപ്പിക്കുവാനും ഉള്ള ആഗ്രഹമുണ്ട്. അതിനുള്ള അവസരം തരില്ലേ ?" എന്നിങ്ങനെയാണ് പൂതന ഗോകുലത്തിലെ ശുദ്ധരായ അമ്മമാരെ കബളിപ്പിച്ചത്. എന്നാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ കബളിപ്പിക്കാന്‍ പൂതനയ്ക്കോ, ഭഗവാന്‍ ശ്രീരാമചന്ദ്രനെ വധിക്കാന്‍ താടകയ്ക്കോ കഴിഞ്ഞില്ല എന്നും മറിച്ചു വധോദ്യമത്തിനു വന്നവര്‍ക്ക് സര്‍വ്വനാശമായിരുന്നു വിധി എന്നും നമുക്കെല്ലാമറിയാം.

കുറെ നാള്‍ മുന്‍പ് ബാംഗ്ലൂരില്‍ ഒരു പോസ്റ്റര്‍ കാണാനിടയായി. അതില്‍ 'കറുത്ത യേശു' എന്നെഴുതിയിരുന്നു. അത് മാത്രമല്ല, അതിനു മുകളില്‍ 'ഏകം സത്' എന്നു മാത്രം അച്ചടിച്ചിരുന്നു. 'വിപ്ര ബഹുധാ വദന്തി' എന്ന ബാക്കിഭാഗം എഴുതിയിരുന്നില്ല. ഇതിന്‍റെ ഉദ്ദേശ്യം വ്യക്തമാണ് ഈ യേശു ഏഷ്യയുടെ ദൈവമാണെന്നും അത് ഏകമാത്ര സത്യമാണെന്നും സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലാ മാര്‍ഗ്ഗങ്ങളെയും അംഗീകരിക്കുന്ന അടുത്ത വാചകം വിട്ടു കളഞ്ഞിരിക്കുന്നു. ഇവിടത്തെ ജനങ്ങള്‍ അത് മനസ്സിലാക്കാതെ അസ്തപ്രജ്ഞരായി നില്‍ക്കുകയാണ്. എന്നാല്‍ ശ്രീകൃഷ്ണനറിയാം പൂതനയാരെന്ന്.

മതംമാറ്റം അക്രമവും ഹിംസയും വളര്‍ത്തും. അത് അവസാനിപ്പിക്കുക. തെറ്റ് എത്രയും വേഗം തിരുത്തുന്നുവോ അത്രയും നല്ലത്. എല്ലാ സംസ്കാരങ്ങളും സംരക്ഷിക്കപ്പെടണം. അതാണ്‌ യഥാര്‍ത്ഥ മതേതരത്വം.

ഇവിടെ നിന്നും 'മതപരിവര്‍ത്തനത്തിന്‍റെ അര്‍ത്ഥാന്തരങ്ങള്‍' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.


2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

ലവ് ജിഹാദ് എന്ന മതഭീകരത (ലഘു പുസ്തകം) - ഹിന്ദു ഐക്യവേദി

ലവ് ജിഹാദ് സംബന്ധിച്ച കേസുകള്‍ തുടര്‍ച്ചയായി കോടതികളില്‍ എത്തുകയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തതോടെ ഇത് സംബന്ധിച്ചുണ്ടായ വ്യക്തത കേരളത്തിലെ മതേതര സമൂഹത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. തന്റെ തൊട്ടയല്പക്കത്തെ പെണ്‍കുട്ടിയുടെ, സ്ത്രീയുടെ, ചെറുപ്പക്കാരന്റെ വിഷയമായി ഇതെല്ലാവരും തിരിച്ചറിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച ബഹു. കേരള ഹൈക്കോടതിയുടെ വിധികള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. നാലോളം സംഘടനകളെ പരാമര്‍ശിച്ചു കൊണ്ടാണ് കേരള ഹൈക്കോടതി സംസാരിച്ചത്. സമാദരണീയനായ പോലീസ് മേധാവി സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട്‌ മാധ്യമലോകത്തെ അമ്പരപ്പെടുത്തി. ഇതിനെല്ലാമുപരി അവസരത്തിനൊത്തുയര്‍ന്ന്, ലവ് ജിഹാദ് ഭീഷണി നേരിടുന്ന ക്രിസ്തീയ സമുദായ അധ്യക്ഷന്മാര്‍ ഇതു സംബന്ധിച്ച് അടിയന്തിര പഠനം നടത്തി റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. അത് അവര്‍  'പ്രണയ തീവ്രവാദം, മാതാപിതാക്കള്‍ ജാകരൂകരാകണം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതോടെ ലവ് ജിഹാദികളുടെ പൊയ്മുഖം വീണുടഞ്ഞു.

ഇവിടെ നിന്നും 'ലവ് ജിഹാദ് എന്ന മതഭീകരത' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.