2011, ജൂൺ 25, ശനിയാഴ്‌ച

കൊളത്തൂർ അദ്വൈതാശ്രമത്തിൽ സനാതനധർമ്മ പഠന ശിബിരം

കൊളത്തൂർ അദ്വൈതാശ്രമത്തിൽ ഗുരുപൂർണ്ണിമാ സമാചരണവും 108 ദിവസത്തെ സനാതന ധർമ്മ പഠന ശിബിരവും 2011 ജൂലായ് 15ന് വിപുലമായ പരിപാടികളോടെ സമാചരിക്കുന്നു.

ഉദയം മുതൽ നാമജപം, പ്രഭാഷണങ്ങൾ, ഒരാഴ്ച് നീണ്ടുനിൽക്കുന്ന ഉപനിഷദ് വിചാര സത്രം തുടങ്ങിയവ ഉണ്ടായിരിക്കും.

തുടർന്ന് സനാതന ധർമ്മ പ്രചരണ പ്രവർത്തനങ്ങളിൽ താത്പരമുള്ളവരെ ഉദ്ദേശിച്ച് ശ്രീമദ് ഭഗവത് ഗീത, ഉപനിഷത്തുക്കൾ, പ്രകരണഗ്രന്ഥങ്ങൾ, ധർമ്മ ശാസ്ത്രങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി 108 ദിവസത്തെ സനാതനധർമ്മ പഠന ശിബിരവും നടക്കും.

ആര്‍ട്ട് ഓഫ് ലിവിംഗ് ലോക സാംസ്‌കാരികോത്സവം ബെര്‍ലിനില്‍


ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലായ് രണ്ടുമുതല്‍ ഏഴുവരെ ബെര്‍ലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തില്‍ ലോകസാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ സാസ്‌കാരികപൈതൃകം ലോകത്തിനു കാട്ടിക്കൊടുക്കുയെന്ന ലക്ഷ്യത്തോടെയാണ് ബെര്‍ലിനില്‍ പരിപാടി നടത്തുന്നതെന്ന് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

151 രാജ്യങ്ങളില്‍ നിന്നായി 70,000 ത്തോളം പേര്‍ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ പരിപാടിയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ കലാസാംസ്‌കാരിക പരിപാടികള്‍, പരമ്പരാഗത ഭക്ഷണരീതികള്‍, നൃത്തം, സാഹിത്യം, സംഗീതം എന്നിവയുടെ സമാഗമമായിരിക്കും. ഇന്ത്യയില്‍നിന്ന് 5000ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും.

2011, ജൂൺ 23, വ്യാഴാഴ്‌ച

സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പര കെഎച്ച്എന്‍എ-യില്‍


കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ ജൂലൈ ഒന്നു മുതല്‍ നാലുവരെ വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന ആറാമത് ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പര ഉണ്ടായിരിക്കുമെന്ന് കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ദൃശ്യമാധ്യമങ്ങളിലൂടെയും പൊതുവേദികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രസിദ്ധനായ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം പ്രായോഗിക ജീവിതത്തിലെ ദൈനംദിന പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍, മഹാഭാരതത്തിന്റെയും മഹാഭാഗവതത്തിന്റെയും കഥാംശങ്ങളെ ഉദ്ധരിച്ച് വര്‍ണിക്കുന്നതായിരിക്കും. ഈ അവസരത്തില്‍ വ്യക്തികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും സ്വാമി മറുപടി നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.