2011, ജൂൺ 25, ശനിയാഴ്‌ച

കൊളത്തൂർ അദ്വൈതാശ്രമത്തിൽ സനാതനധർമ്മ പഠന ശിബിരം

കൊളത്തൂർ അദ്വൈതാശ്രമത്തിൽ ഗുരുപൂർണ്ണിമാ സമാചരണവും 108 ദിവസത്തെ സനാതന ധർമ്മ പഠന ശിബിരവും 2011 ജൂലായ് 15ന് വിപുലമായ പരിപാടികളോടെ സമാചരിക്കുന്നു.

ഉദയം മുതൽ നാമജപം, പ്രഭാഷണങ്ങൾ, ഒരാഴ്ച് നീണ്ടുനിൽക്കുന്ന ഉപനിഷദ് വിചാര സത്രം തുടങ്ങിയവ ഉണ്ടായിരിക്കും.

തുടർന്ന് സനാതന ധർമ്മ പ്രചരണ പ്രവർത്തനങ്ങളിൽ താത്പരമുള്ളവരെ ഉദ്ദേശിച്ച് ശ്രീമദ് ഭഗവത് ഗീത, ഉപനിഷത്തുക്കൾ, പ്രകരണഗ്രന്ഥങ്ങൾ, ധർമ്മ ശാസ്ത്രങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി 108 ദിവസത്തെ സനാതനധർമ്മ പഠന ശിബിരവും നടക്കും.

പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടണം.

സ്വാമി ചിദാനന്ദപുരി,
അദ്വൈതാശ്രമം,
കൊളത്തൂർ,
കോഴിക്കോട് - 673315


Phone: 0495-2455050, 0495-2455996
വെബ്സൈറ്റ്: http://advaithashramam.org/

(വാര്‍ത്ത എത്തിച്ചു തന്നത് ശ്രീ നാരായണന്‍ നമ്പൂതിരി)

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ