2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

മലപ്പുറം ജില്ലയില്‍ ക്ഷേത്രരക്ഷാ രഥയാത്ര

പൈത്യകത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്യുന്നതിനെതിരായി, സാമൂഹ്യ ദ്രോഹികളാല്‍ അക്രമിച്ച് നശിക്കപ്പെട്ട ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് , കയ്യേറ്റം ചെയ്ത് ക്ഷേത്ര ഭൂമി വീണ്ടെടുത്ത് സംരക്ഷിക്കുന്നതിന് മലപ്പുറം അങ്ങാടിപ്പുറത്ത് ഹൈന്ദവ കൂട്ടായ്മ ഒക്ടോബര്‍ 20 വൈകിട്ട് മൂന്നുമണിക്ക്‌."

ജാതികള്‍ക്കതീതമായി, പാര്‍ട്ടികള്‍ക്കതീതമായി, ഹൈന്ദവരേ ഉണരുവിന്‍ ! ഉയരുവിന്‍ !" എന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് മലപ്പുറം ജില്ലയില്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 2 വരെ ക്ഷേത്ര രക്ഷാ രഥയാത്ര നടത്തുന്നു
സമിതി പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ നിന്നും:

നവംബര്‍ 3 വ്യാഴാഴ്ച ഊരകം ശങ്കരനാരായണ സ്വാമി ക്ഷേത്രമലയിലേക്ക് തിരുവോണ ഘോഷയാത്ര. പ്രമുഖ സന്യാസി ശ്രേഷ്ഠന്‍മാരായ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ ശങ്കരാനന്ദ ബ്രഹ്മാനന്ദ ഭുതി തിരുവടികള്‍ , ചെങ്കോട്ടുകോണം ശ്രീ രാമദാസാശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മാപാദനന്ദ സരസ്വതി തിരുവടികള്‍ , കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍ , സാന്ദീപനി സാധനാലയം ചെയര്‍മാന്‍ രാജീവ്ജി, ​എം. ജയചന്ദ്രന്‍ താനൂര്‍ , കെ. എം. സേതുമാധവന്‍ , നറുകര ഗോപി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

ഹിന്ദുവിന്റെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി ജാതി, രാഷ്ട്രീയ ഭേദമെന്യേ മലപ്പുറത്തെ ഹൈന്ദവ ജനത ഒന്നിച്ചണിനിരക്കുന്നു. രാഷ്ട്രീയത്തിനതീതമായി സാംസ്കാരിക ദേശീയതയിലൂന്നിയുള്ള കൂട്ടായ ഹൈന്ദവ മുന്നേറ്റത്തിനു മാത്രമേ മലപ്പുറം ജില്ലയില്‍ ആരാധനാസ്വാതന്ത്യം സംരക്ഷിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവോടെ മലപ്പുറത്തെ ഹൈന്ദവജനത തയ്യാറെടുക്കുന്നു. ആരാധനാസ്വാതന്ത്യം മൗലികാവകാശമാണെന്നു പ്രഖ്യാപിച്ച കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന തളിക്ഷേത്രസമരം മലപ്പുറത്തെ ഹൈന്ദവ മുന്നേറ്റത്തിന്റെ പ്രതീകമായിരുന്നു. എന്നാല്‍ പഴയകാലത്തെ പടയോട്ടത്തിലും തുടര്‍ന്നുള്ള 1921 അക്രമപ്രവര്‍ത്തനങ്ങളിലും മലപ്പുറം ജില്ലയില്‍ നിരവധി ക്ഷേത്രങ്ങള്‍ കയ്യേറ്റം ചെയ്ത് ക്ഷേത്രഭൂമി പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരം അധിനിവേശത്തിന്റെയും കയ്യേറ്റത്തിന്റെയും അടയാളം പേറിക്കൊണ്ടാണ് മലപ്പുറം ജില്ലയിലെ മിക്ക ആരാധനാലയങ്ങളും പ്രദേശങ്ങളും സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇന്നും ഹിന്ദുക്കളുടെ സ്വത്തും ക്ഷേത്രങ്ങളും ക്ഷേത്രഭൂമിയും കയ്യേറി പിടിച്ചെടുത്ത് സമാജത്തെ ദരിദ്രമാക്കാനുള്ള ശ്രമം വളരെ ആസൂത്രിതമായി ദീര്‍ഘകാലപദ്ധതി ആവിഷ്കരിച്ച്, നിശബ്ദമായി, പ്രത്യക്ഷമായും പരോക്ഷമായും മലപ്പുറം ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് നാം തിരിച്ചറിയേണ്ടതുണ്ട്. സാമൂതിരിമാരുടെയും വള്ളുവക്കോനാതിരിമാരുടേയും പ്രദേശിക നാടുവാഴികളുടെയും അധീനതയിലായിരുന്ന മലപ്പുറത്തെ ക്ഷേത്രഭൂമികള്‍ ഭീഷണിപ്പെടുത്തിയും ഭരണ സ്വാധീനമുപയോഗിച്ചും സംഘടിതതാല്പര്യക്കാര്‍ കൈക്കലാക്കികൊണ്ടിരിക്കുന്നു. മതേതരത്വവും ഹൈന്ദവ ആരാധനാസ്വാതന്ത്യവും ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും മലപ്പുറത്തിന്റെ മണ്ണില്‍നിന്ന് അന്യവല്‍ക്കരിക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമം ഒരു കാരണവശാലും നാം അനുവദിച്ചുകൂടാ. ജില്ലയില്‍ ഹിന്ദുക്കളുടെ ശവശരീരം സംസ്കാരിക്കാനുള്ള ശ്മശാനം നിര്‍മ്മിക്കാന്‍ പോലും അധികാരികള്‍ തയ്യാറല്ല. വരുമാനമുള്ള ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുകയാണ്.

ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക് നേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ജനാധിപത്യരീതിയില്‍ , നിയമവാഴ്ച ഉറപ്പുവരുത്തി പരിഹരിച്ചേ മതിയാകൂ. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ഐക്യവും മതേതരത്വവും നിലര്‍ത്താന്‍ ഉതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നാം സജ്ജരാകേണ്ടതുണ്ട്. ഉടഞ്ഞ ക്ഷേത്രബിംബങ്ങളും തകര്‍ത്തെറിഞ്ഞ ശ്രീകോവിലുകളും പൊളിഞ്ഞ കല്‍മതിലുകളുമുള്ള മലപ്പുറം ജില്ലയിലെ അനാഥമായ നിരവധി ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുവാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു. തെക്കന്‍കാശിയായ തിരുനാവായ ക്ഷേത്രത്തിന്റെയും കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെയും നറുകര നറുമധുരം മാനാക്ഷി ക്ഷേത്രത്തിന്റെയും പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെയും കൊണ്ടോട്ടി അയ്യപ്പക്ഷേത്രത്തിന്റെയും കരിക്കാട് ദേവസ്വത്തിന്റെയും തൃക്കളയൂര്‍ ദേവസ്വത്തിന്റെയും മലപ്പുറത്തെ ത്രിപുരാന്തക ക്ഷേത്രത്തിന്റെയും ഇങ്ങനെ മഹാക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തുക്കളും കയ്യേറിക്കഴിഞ്ഞു. ഇപ്പോള്‍ ഊരകം തിരുവര്‍ച്ചനാംകുന്ന് ശങ്കര നാരായണസ്വാമി ക്ഷേത്രത്തിന്റെ സ്ഥലം കയ്യേറി വ്യാജരേഖയുണ്ടാക്കി ക്ഷേത്രം തച്ചുതകര്‍ത്ത് അതിക്രമം നടത്തിയിരിക്കുന്നു. ഈ രീതിയില്‍ ഹിന്ദുക്കളുടെ സാംസ്കാരിക ശരീരം അറവുശാലയിലെ മാംസം പോലെ വെട്ടിമുറിക്കപ്പെടുമ്പോള്‍ , ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ഭഗവത് ചൈതന്യത്തെ ചവിട്ടിത്തേക്കുമ്പോള്‍ ക്ഷേത്രത്തിലേക്കുള്ള വഴിയും വെള്ളവും വെളിച്ചവും വെളിച്ചവും നിഷേധിക്കപ്പെടുന്ന അവസ്ഥ പരമദയനീയമാണ്. ക്ഷേത്രസ്വത്തുക്കളുടെ സ്ഥിതിവിവരകണക്കുകള്‍ പോലും ആധികാരികസ്ഥാനങ്ങളില്‍ ലഭ്യമല്ലെന്ന പരമാര്‍ത്ഥം ഖേദകരമാണ്.

ഈ അധിനിവേശത്തിന്നെതിരെ സഹവര്‍ത്തിത്വത്തിന്റെയും മതേതരത്വത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു ഹൈന്ദവകൂട്ടായ്മയ്ക്കു മലപ്പുറം ജില്ലയില്‍ ഒരു സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ജില്ലയിലെ അതിപുരാതനമായ തീര്‍ത്ഥാനടകേന്ദ്രമായ ഊരകം ശ്രീ തിരുവര്‍ച്ചനാംകുന്ന് ശങ്കരനാരായണ സ്വാമിക്ഷേത്രം പുനരുദ്ധരിക്കുന്നതിനും വ്യാജരേഖയുണ്ടാക്കി കയ്യേറ്റം ചെയ്ത ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നതിനും കൂടാതെ ജില്ലയില്‍ ഇതേ രീതിയില്‍ കയ്യേറി നശിപ്പിച്ച ക്ഷേത്രങ്ങളും ക്ഷേത്ര സ്വത്തുക്കളും നിയമപരമായ മാര്‍ഗ്ഗം സ്വീകരിച്ച് തിരിച്ചുപിടിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ തഴക്കവും പഴക്കവും ചെന്ന ഒട്ടനവധി ധര്‍മ്മസമരത്തിന് നേതൃത്വം നല്‍കിയ, ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ഹിന്ദുരക്ഷക്കും പോരാട്ടം നടത്തിയ സര്‍വ്വശ്രീ എം . ജയചന്ദ്രന്‍ താനൂര്‍ , സാന്ദീപനി രാജീവ്ജി, കെ.എം . സേതുമാധവന്‍, നറുകര ഗോപി, ശിവദാസന്‍ എന്ന അമൃത ഉണ്ണി തുടങ്ങിയവരുടെ നേത്യത്വത്തില്‍ ഹൈന്ദവരക്ഷക്കായി വീണ്ടും ഒരു ധര്‍മ്മസമരത്തിന് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി ഹൈന്ദവജനതയെ ബോധവല്‍ക്കരിക്കുന്നതിനും മത്തരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന ഹൈന്ദവ ആരാധനാലയങ്ങളുടെമേലുള്ള കയ്യേറ്റവും അതിക്രമവും ഭരണകൂടത്തെയും ജനങ്ങളെയും അറിയിക്കുന്നതിനും വേണ്ടി മലപ്പുറം ജില്ലയില്‍ ഒക്ടോബര്‍ 21
മുതല്‍ 2-‍ാം തീയതി വരെ ക്ഷേത്രരക്ഷാരഥയാത്ര നടത്തുകയാണ്. 20-‍ാം തീയതി വൈകുന്നേരം 3 മണിക്ക് അങ്ങാടിപ്പുരം തളി ക്ഷേത്രാങ്കണത്തില്‍ വെച്ച് രഥയാത്ര ഉദ്ഘാടനം ചെയ്യപ്പെടുന്നു. തുലാമാസത്തിലെ തിരുവോണനാളായ നവംബര്‍ 3 കേരളത്തിലെ പ്രമുഖ സന്യാസി വര്യരുടെയും ഹൈന്ദവനേതാക്കളുടെയും നേതൃത്വത്തില്‍ ഊരകം ശ്രീ തിരുവര്‍ച്ചനാം കുന്ന് ' ശങ്കരനാരായണ സ്വാമി ക്ഷേത്ര' തിരുവോണ ഘോഷയാത്ര നടക്കും.

ഭക്തജനങ്ങളെ, നമ്മുടെ ആരാധനാ സ്വാതന്ത്യം സംരക്കിക്കുന്നതിനായി, ധര്‍മ്മസംരക്ഷണത്തിനായി, ജാതിക്കതീതമായി, രാഷ്ട്രീയത്തിന്നതീതമായി നമുക്ക് സംഘടിക്കാം. ഈ ധര്‍മ്മ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും എല്ലാവിധസഹായങ്ങളും പ്രതീക്ഷിച്ചുകൊണ്ട്

ഭഗവത് സേവയില്‍,
ഊരകം ശ്രീ തിരുവര്‍ച്ചനാംകുന്ന് ശങ്കരനാരായണസ്വാമി ക്ഷേത്ര സമിതി
ബന്ധപ്പെടുക:  9946440214 ( ജയചന്ദ്രന്‍ താനൂര്‍ ) , 9847289378 (ഗോപി നരുകര), 9446501409 (ശിവദാസന്‍ എന്ന അമൃത ഉണ്ണി)

4 അഭിപ്രായങ്ങള്‍:

Suneesh പറഞ്ഞു...

നമ്മുടെ നാട്ടിനും .,.. ധര്‍മ്മത്തിനും വേണ്ടി ഉള്ള ... ഈ തിരിച്ചറിവ് ... ഒരു ശുഭ ലക്ഷണം തന്നെ ..... സ്വന്തം .. കര്തവ്യ നിര്‍വഹണത്തിന് മുന്നില്‍ പതറാതെ മുന്നെരട്ടെ ... പുതിയൊരു .. കുരുക്ഷേത്രം ... അതാവട്ടെ നമ്മുടെ മനസ് നിറയെ ..

എല്ലാവര്ക്കും ആശംസകള്‍ ...

അജ്ഞാതന്‍ പറഞ്ഞു...

mattoru kashmir aakathirikkan namukku orumikkammm...

അജ്ഞാതന്‍ പറഞ്ഞു...

tippuvinde padayottathil muslingal thakartha 2280 kshetrangalum punarnirmikkuvaanum, mappila kalapathil muslingal konnodukkiya 12000 hindukkaluvendiyum namuku kaikorkkam, eniyoru kalapavum , padayottavum,undavillennu namukku urappikkam,aneethikkethire prathikarikkam,

jai hind.

ജയരാമന്‍.കെ പറഞ്ഞു...

ഈ മഹത്സംരംഭത്തിനു എല്ലാആശംസകളും,,,,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ