ഞങ്ങളെകുറിച്ച്

ഭാരതത്തില്‍ വികാസം പ്രാപിച്ച മഹത്തായ സിന്ധുനദീതടസംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാരായ ഹിന്ദുക്കള്‍  "ഞാന്‍ ഒരു ഹിന്ദുവാണ്" എന്ന് സധൈര്യം സുദൃഢം ഉറക്കെപ്പറയാന്‍ മടിക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മറ്റു മതങ്ങളുടെയും അധാര്‍മ്മിക കക്ഷിരാഷ്ട്രീയത്തിന്റെയും അതിപ്രസരം പരിപാവനമായ ഹിന്ദുമതത്തെകുറിച്ച് തെറ്റിദ്ധാരണ പരത്തി അവരുടെ വളര്‍ച്ചയ്ക്ക് വഴിതെളിക്കുന്നു.

ആത്മീയതയും സഹിഷ്ണുതയും സ്നേഹവും വാത്സല്യവും ഏകത്വവും ഉണ്മയും നന്മയും ധര്‍മവും പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന്ന ഹിന്ദുസമൂഹത്തിനെ വെറും വര്‍ഗീയവാദിയായി ചിത്രീകരിച്ചു കാണുമ്പോള്‍ , ആത്മസാക്ഷാത്കാരത്തിനുള്ള വിദ്യകള്‍ എല്ലാവര്‍ക്കുമായി പറഞ്ഞുതന്ന മഹത്തായ ഋഷി പരമ്പരകളുള്ള സമൂഹത്തിനെ വിഡ്ഢികളായി കാണാന്‍  ശ്രമിക്കുമ്പോള്‍ , അതിസൂക്ഷ്മമായ അത്യന്താധുനിക അറിവുകള്‍ പോലും ഒളിഞ്ഞുകിടക്കുന്ന ഗ്രന്ഥപരമ്പരകളെ നിഷ്കരുണം തള്ളിപ്പറയുന്നത് കാണുമ്പോള്‍ , മറ്റു മതങ്ങളോട് വളരെ സഹോദര്യത്തില്‍ പെരുമാറുകയും സഹകരിക്കുകയും ചെയ്യുന്ന ഹിന്ദുക്കളെ ചൂഷണം ചെയ്യുമ്പോള്‍ , അതിനെതിരെ സഭ്യമായി പ്രതികരിക്കാനും സത്യം ഉദ്ഘോഷിക്കാനും ഉള്ളൊരു വേദിയാകട്ടെ ഈ വെബ്സൈറ്റ്‌.