2011, ജൂൺ 23, വ്യാഴാഴ്‌ച

സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പര കെഎച്ച്എന്‍എ-യില്‍


കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ ജൂലൈ ഒന്നു മുതല്‍ നാലുവരെ വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന ആറാമത് ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പര ഉണ്ടായിരിക്കുമെന്ന് കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ദൃശ്യമാധ്യമങ്ങളിലൂടെയും പൊതുവേദികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രസിദ്ധനായ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം പ്രായോഗിക ജീവിതത്തിലെ ദൈനംദിന പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍, മഹാഭാരതത്തിന്റെയും മഹാഭാഗവതത്തിന്റെയും കഥാംശങ്ങളെ ഉദ്ധരിച്ച് വര്‍ണിക്കുന്നതായിരിക്കും. ഈ അവസരത്തില്‍ വ്യക്തികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും സ്വാമി മറുപടി നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.namaha.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യുക.
സതീഷ് നായര്‍: 703 624 1393
രാജ് കുറുപ്പ്: 410 790 3851

വാര്‍ത്തയ്ക്ക് കടപ്പാട്: മനോരമ

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ