ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലായ് രണ്ടുമുതല്‍ ഏഴുവരെ ബെര്‍ലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തില്‍ ലോകസാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ സാസ്‌കാരികപൈതൃകം ലോകത്തിനു കാട്ടിക്കൊടുക്കുയെന്ന ലക്ഷ്യത്തോടെയാണ് ബെര്‍ലിനില്‍ പരിപാടി നടത്തുന്നതെന്ന് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
151 രാജ്യങ്ങളില്‍ നിന്നായി 70,000 ത്തോളം പേര്‍ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ പരിപാടിയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ കലാസാംസ്‌കാരിക പരിപാടികള്‍, പരമ്പരാഗത ഭക്ഷണരീതികള്‍, നൃത്തം, സാഹിത്യം, സംഗീതം എന്നിവയുടെ സമാഗമമായിരിക്കും. ഇന്ത്യയില്‍നിന്ന് 5000ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും.
ഒളിമ്പിയ സ്റ്റേഡിയത്തില്‍ യോഗയുടെ തുടക്കംമുതലുള്ള ചരിത്രം പരിചയപ്പെടുത്തുന്ന യോഗാ മ്യൂസിയം ഉള്‍പ്പെടെ യോഗാ പാര്‍ക്ക് സ്ഥാപിക്കും. വിവിധരാജ്യങ്ങളില്‍ നിന്നുള്ള യോഗാചാര്യന്മാര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. യോഗശില്പശാലകളും സംഘടിപ്പിക്കും.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ