2010, ജൂൺ 18, വെള്ളിയാഴ്‌ച

സാമുദായിക സ്വത്വത്തിന്‌ കരുത്തേറ്റിയ അയ്യങ്കാളി

അയ്യങ്കാളിയുടെ 69-ാം ചരമദിന വാര്‍ഷികം ഇന്ന്‌

ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം (ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി)

കേരളീയ ചരിത്രത്തിലെ പുനരുത്ഥാന നായകരില്‍ ഏറെ ശ്രദ്ധേയനായ മഹാനായ അയ്യങ്കാളി ഈ ലോകം വിട്ടു പിരിഞ്ഞിട്ട്‌ 69 വര്‍ഷം പിന്നിടുമ്പോള്‍, അദ്ദേഹം ഏതൊരു കാര്യത്തിന്‌ തന്റെ ജീവിതം ഉഴിഞ്ഞുവച്ചുവോ അതിന്റെ പ്രസക്തി ലോകം തിരിച്ചറിയുകയും അദ്ദേഹത്തെ അറിഞ്ഞ്‌ ആദരിക്കുകയും ചെയ്യുന്നു.

1941 ജൂണ്‍ 18ന്‌, അയിത്തമനുഭവിച്ചിരുന്ന കുട്ടികള്‍ക്ക്‌ വേണ്ടി സ്വന്തം കൈകൊണ്ട്‌ നിര്‍മ്മിച്ച വെങ്ങാനൂര്‍ ചാവടിനടയിലുള്ള സ്‌കൂളിനോടു ചേര്‍ന്ന മുറിയില്‍ അയ്യന്‍കാളി ദിവംഗതനാകുമ്പോള്‍ അദ്ദേഹത്തിന്‌ 77 വയസ്സായിരുന്നു.


കഷ്‌ടതയനുഭവിക്കുന്ന സാമുദായികക്രമത്തില്‍ അവശ സമുദായത്തില്‍ 1863 ആഗസ്റ്റ്‌ 28ന്‌ വെങ്ങാനൂരിലെ പെരുങ്കാറ്റുവിള പ്ലാവറത്തില്‍ വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായി ജനിച്ച അയ്യന്‍കാളിയുടെ സ്വത്വാഭിമാനം അനിതരസാധാരണവും അജയ്യവുമായിരുന്നു. കേരളത്തിലെ ഹൈന്ദവജനത ജാതീയതയുടെ പേരില്‍ പോരടിച്ചും, വൈദേശിക ശക്തികള്‍ തമ്മിലടിപ്പിച്ചും വന്നിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തിന്റെ അന്ത്യത്തില്‍ ഉദയം ചെയ്‌ത സൂര്യതേജസ്സുകളില്‍ അഗ്രിമസ്ഥാനത്ത്‌ അയ്യന്‍കാളിയുമുണ്ട്‌. സ്വത്വാഭിമാനം ഉയര്‍ത്തിപിടിക്കണമെങ്കില്‍ എല്ലാവരെപ്പോലെ അവശസമുദായാംഗങ്ങള്‍ക്കും തുല്യമായ വിദ്യാഭ്യാസ നീതിലഭിക്കണമെന്ന കാഴ്‌ചപ്പാടിന്റെ മൂര്‍ത്തീകരണമാണ്‌ അയ്യന്‍കാളിയുടെ ജീവിതസന്ദേശം. അയിത്ത ജാതിക്കാരായ പുലയന്റെയും പറയന്റെയും കുട്ടികളുടെ വിദ്യാലയ പ്രവേശനം സാധ്യമാക്കുന്നതിന്‌ വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ കാളി അന്ത്യകാലത്ത്‌ പോലും, തന്നെ സന്ദര്‍ശിക്കുവാന്‍ വെങ്ങാനൂരില്‍ വന്ന ഗാന്ധിജിയോടാവശ്യപ്പെട്ടത്‌, തന്റെ സമുദായത്തില്‍ നിന്ന്‌ 10 ബിഎ ക്കാരെയാണ്‌.

ഇന്ന്‌ പക്ഷേ ഈ സമുദായങ്ങളില്‍ ബി.എക്കാരും ബി.എസ്‌.സിക്കാരും, എം.എക്കാരും, എം.എസിക്കാരും എം.ബി.ബി.എസ്‌ തുടങ്ങി ഐ.എ.എസ്‌ നേടിയവര്‍ വരെ വളരെയധികം ഉണ്ട്‌ എന്‌നും അവരെല്ലാം തങ്ങളുടെ മേഖലകളില്‍ പ്രവീണരാണ്‌ എന്നും കാണുമ്പോള്‍, അയ്യന്‍കാളിയുടെ ദര്‍ശനം സ്വാര്‍ത്ഥകമാണ്‌ എന്ന്‌ സന്തോഷിക്കാം. സ്വസമുദായത്തിന്റെ വിദ്യാഭ്യാസത്തിന്‌ വേണ്ടി പ്രയത്‌നിച്ച കാളിയുടെ ബാല്യകാലത്ത്‌ വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. അച്ഛനോടൊപ്പം കൃഷിപ്പണിയാണ്‌ അയ്യന്‍കാളി പഠിച്ചത്‌.

സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ അടിമത്വത്തിന്റെയും ചൂഷണത്തിന്റെയും അഗാധതകളില്‍ ആണ്ടുപോയ തന്റെ സമൂഹം സടകുടഞ്ഞെണീക്കുമെന്ന അയ്യന്‍കാളിയുടെ ആഗ്രഹം പരിപൂരിതമാകുമ്പോള്‍, സ്വത്വം നഷ്‌ടപ്പെടാതെ, അതിലൂന്നിനിന്നുകൊണ്ട്‌ അതിന്റെഅഭിമാനം കൊണ്ടുതന്നെ വിജയം വരിച്ച അയ്യന്‍കാളിമാതൃകയും പ്രസക്തമാണ്‌. കാരണം ജീര്‍ണമായ സാമൂഹിക പരിതസ്ഥിതിയില്‍ ഉച്ചനീചത്വ വിഷം കൈക്കൊണ്ട പലരുടെയും അവഹേളനവും അടിമത്തമനോഭാവവും അയിത്തവും പിടിമുറുക്കിയപ്പോഴും മിഷണറിമാരുടെയും സില്‍ബന്തികളുടെയും മോഹനവാഗ്‌ദാനങ്ങള്‍ക്കും, മതപരിവര്‍ത്തന തന്ത്രങ്ങള്‍ക്കും വശംവദനാകാതെ, സ്വസമുദായത്തെ വിട്ടുകൊടുക്കാതെ കൈപിടിച്ചുയര്‍ത്തിക്കൊണ്ട്‌ മുന്നേറിയ ആദര്‍ശധീരത ഇന്നും നമുക്ക്‌ അനുകരണീയമാണ്‌. ഭരണകൂടത്തില്‍ കൃത്യമായി സ്വാധീനം ചെലുത്തിവന്ന ഒരു വിഭാഗം വികലമനസ്‌കര്‍ നിരന്തരം ഉപദ്രവിച്ചപ്പോഴും ഭരണസംവിധാനത്തിന്റെ സൗജന്യം, മതംമാറ്റ ഉപാധിയ്‌ക്ക്‌ വിധേയമായി വച്ചുനീട്ടുമ്പോഴും, കൃത്യമായ ദിശാബോധത്തോടെ, കൃത്രിമ സ്വത്വങ്ങളെ ആലിംഗനം ചെയ്യാന്‍ കൂട്ടാക്കാത്ത, സമരമുഖങ്ങളില്‍ സ്വത്വവീര്യമുറപ്പിച്ചുകൊണ്ടു നേടിയെടുത്തതാണ്‌ ഇന്നു കാണുന്ന അവകാശങ്ങളെല്ലാം.

വിദ്യാഭ്യാസം മാത്രമല്ല, സഞ്ചാര സ്വാതന്ത്ര്യം, പൊതുഇടങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇതെല്ലാം അയ്യന്‍കാളിയുടെ സമുദായത്തിന്‌ അന്ന്‌ ബാലികേറാമലകളായിരുന്നു. തന്റെ ജനസമൂഹം അനുഭവിച്ച യാതനകള്‍ കണ്ടു വളര്‍ന്ന അയ്യന്‍കാളി യുവാവായപ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായി. തന്റെ ദേശത്തെ ചെറുപ്പക്കാരെ ചേര്‍ത്ത്‌ സംഘമുണ്ടാക്കി സഞ്ചാരസ്വാതന്ത്ര്യത്തിന്‌ ശ്രമിച്ച അദ്ദേഹത്തിന്‌ കായീകമായ എതിര്‍പ്പുകളെയും നേരിടേണ്ടി വന്നു. പിന്നീട്‌ നാടന്‍ കളരിയില്‍ വൈദഗ്‌ദ്ധ്യം നേടിയ അവര്‍, 1898-ല്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ ഒരു വില്ലു വണ്ടി വാങ്ങി അതില്‍ കയറി വെങ്ങാനൂരില്‍ നിന്നും കല്ലിയൂര്‍ വരെ പൊതുവഴികളിലൂടെ ജൈത്രയാത്ര നടത്തി. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ കടുത്ത സംഘട്ടനങ്ങളാകുകയും ഇതില്‍ അയ്യന്‍കാളി സംഘം മുന്നേറുകയും ചെയ്‌തു. ഇതാണ്‌ അയ്യന്‍കാളിയുടെ എല്ലാ ദിഗ്‌ വിജയങ്ങളുടെയും അടിസ്ഥാനം.

അയിത്തജാതിക്കാരായ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന്‌ 1904-ല്‍ വെങ്ങാനൂര്‍ ചാവടിനടയില്‍ സ്വന്തമായി ഒരു നിലത്തെഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു. എന്നാല്‍ അന്നുരാത്രിതന്നെ, തീവച്ചു നശിപ്പിക്കപ്പെട്ട, സ്‌കൂള്‍ അദ്ദേഹം വീണ്ടും നിര്‍മ്മിച്ചു. ഇത്‌ പലതവണയാവര്‍ത്തിച്ചപ്പോള്‍, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരടക്കമുള്ളവരുടെ, കൃഷിയിടങ്ങളില്‍ സ്വസമുദായംഗങ്ങള്‍ ജോലി നിര്‍ത്തിവെയ്‌ക്കാന്‍ വെങ്ങാനൂര്‍ ഏലായില്‍ വച്ച്‌ പ്രഖ്യാപിച്ചു. അങ്ങനെ ആരംഭിച്ച കാര്‍ഷിക സമരം 1907 വരെ നീണ്ടു പോയി. ഒടുവില്‍ കണ്ടല നാഗന്‍പിള്ളയുടെ നേതൃത്വത്തില്‍ വിദ്യാലയ പ്രവേശനം അനുവദിച്ചുകൊണ്ട്‌ ഒത്തുതീര്‍പ്പിന്‌ തയ്യാറായി. അതോടെ 1907ല്‍ അതിനുള്ള സര്‍ക്കാര്‍ ഉത്തരവും വന്നു. അതേവര്‍ഷം തന്നെ സമുദായോല്‍ക്കര്‍ഷത്തിനായി `സാധുജനപരിപാലനസംഘം' ആരംഭിച്ചു. അതോടെ അയ്യന്‍കാളി അധഃസ്ഥിതരുടെ നേതാവായി പരക്കേ അംഗീകരിക്കപ്പെടുകയും ചെയ്‌തു. സര്‍ക്കാരിന്റെ സ്‌കൂള്‍ പ്രവേശന ഉത്തരവുമായി അയ്യന്‍കാളി ഏതാനും പുലയബാലന്മാരുമായി ചാവടിനട സര്‍ക്കാര്‍ സ്‌കൂളിലെത്തി.അയിത്ത ജാതിക്കുട്ടികള്‍ക്കവിടെ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ പോലും അനുവദിക്കുകയില്ലെന്ന്‌ പ്രധാന അദ്ധ്യാപകന്‍ പറഞ്ഞു. ഇതിനിടെ ചില കുത്സിത ബുദ്ധികള്‍ പാഞ്ഞുവന്ന്‌ അയ്യന്‍കാളിയെയും സംഘത്തേയും മര്‍ദ്ദിച്ചു. അയ്യന്‍കാളിസംഘവും വിട്ടു കൊടുക്കാന്‍ ഭാവമില്ലായിരുന്നു. അയ്യന്‍കാളിയുടെ ചെറുത്തുനില്‍പ്പിനു മുന്നില്‍ പലരും ജീവനും കൊണ്ടോടി.
ഒടുവില്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡോ.വിച്ച്വല്‍ സായ്‌പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ കോഡ്‌ പരിഷ്‌കരിക്കുകയും 1910-ല്‍ വീണ്ടും സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായുള്ള ഉത്തരവ്‌ പുതുക്കി പ്രഖ്യാപിക്കുകയും ചെയ്‌തു. 1911-ല്‍ ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളിയെ സര്‍ക്കാര്‍ നോമിനേറ്റ്‌ ചെയ്‌തുകൊണ്ട്‌ ഗസറ്റ്‌ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നിയമനിര്‍മ്മാണ സഭയിലെത്തുന്ന ആദ്യത്തെ അധസ്ഥിത പ്രതിനിധിയായി അയ്യന്‍കാളിയെത്തി. 1912 ഫെബ്രുവരിയില്‍ അയ്യന്‍കാളി തന്റെ കന്നിപ്രസംഗം നടത്തി. പ്രജാസഭയില്‍ അയ്യന്‍കാളി ആദ്യം ആവശ്യപ്പെട്ടത്‌ അയിത്ത ജാതിക്കാര്‍ക്കായി പുതുവല്‍ ഭൂമിയും അവരുടെ കുട്ടികള്‍ക്ക്‌ വിദ്യാലയ പ്രവേശനവുമായിരുന്നു. കൂടാതെ ഫീസില്‍ ആനുകൂല്യവും ഡിപ്പാര്‍ട്ടുമെന്റിലെ താഴ്‌ന്ന തരത്തിലുള്ള തൊഴിലും ആവശ്യപ്പെട്ടു.

1912-ല്‍ നെടുമങ്ങാട്‌ ചന്തയില്‍ അയിത്ത ജാതിക്കാര്‍ക്കെതിരെ മുസ്ലീം മാടമ്പിമാര്‍ മര്‍ദ്ദനം അഴിച്ചുവിട്ടു. അയ്യന്‍കാളിയും സംഘവും നിജസ്ഥിതികള്‍ അറിയാന്‍ അവിടെയെത്തി. മാടമ്പിമാര്‍ പ്രകോപനം കൂടാതെ അയ്യന്‍കാളിയെ മര്‍ദ്ദിക്കാനാണ്‌ ശ്രമിച്ചത്‌. പക്ഷെ അയ്യന്‍കാളി അവിടെ ഒറ്റയ്‌ക്ക്‌ നിന്ന്‌ പൊരുതി ജയിക്കുകയായിരുന്നു. മറ്റൊരു സംഭവം കഴക്കൂട്ടം ലഹളയായിരുന്നു. സാധുജന പരിപാലന സംഘത്തിന്റെ യോഗത്തിനെത്തിയ അയ്യന്‍കാളിയെ മര്‍ദ്ദിച്ചൊതുക്കുവാന്‍ അവിടെയും മുസ്ലീം മാടമ്പിമാര്‍ രംഗത്തെത്തിയെങ്കിലും അയ്യന്‍കാളിയെ തോല്‍പ്പിക്കാന്‍ അവര്‍ക്കായില്ല. ബാലരാമപുരം ചാലിയതെരുവിലും ആറാലുംമൂട്‌ ചന്തയിലും മുസ്ലീങ്ങളായിരുന്നു അയ്യന്‍കാളി സംഘത്തെ മര്‍ദ്ദിച്ചൊതുക്കാന്‍ രംഗത്തെത്തിയത്‌. ഇതിനിടെ സ്‌കൂള്‍ പ്രവേശനം വീണ്ടും സംഘര്‍ഷത്തിലെത്തുകയും 1914-ല്‍ സര്‍ക്കാര്‍ കര്‍ശനമായി ഉത്തരവു പാലിക്കുവാന്‍ നിര്‍ബന്ധിക്കുകയും അല്ലാത്ത സ്‌കൂളുകളുടെ പേരില്‍ ശിക്ഷണ നടപടി സ്വീകരിക്കുമെന്ന്‌ ഉത്തരവിറക്കുകയും ചെയ്‌തു. അതിനു നിര്‍ബന്ധിതമായതും അയ്യന്‍കാളിയുടെ കരുത്തുറ്റ സമരവീര്യം മാത്രമാണ്‌. അങ്ങനെ 1914-ല്‍ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവുമായി പഞ്ചമിയെന്ന പെണ്‍കുട്ടിയുമായി അയ്യന്‍കാളിയും സംഘവും ഊരൂട്ടമ്പലം സ്‌കൂളിലെത്തി പഞ്ചമിയെ സ്‌കൂളിലെ ബഞ്ചില്‍ കൊണ്ടിരുത്തിയതോടെ ചിലര്‍ സംഘട്ടനം ആരംഭിക്കുകയും പഞ്ചമിയുടെ പിതാവ്‌ പൂജാരി അയ്യന്‍ അടികൊണ്ട്‌ തെറിച്ചുവീഴുകയും ചെയ്‌തു. അതോടെ അയ്യന്‍കാളിയും സംഘവും ശക്തിയോടെ അടിതുടങ്ങുകയും ഇതിനോടനുബന്ധിച്ച്‌ ചില കുത്സിത ബുദ്ധികള്‍ ഊരൂട്ടമ്പലം സ്‌കൂള്‍ ചുട്ടു ചാമ്പലാക്കുകയും ചെയ്‌തു. പഞ്ചമിയെന്ന ആ പെണ്‍കുട്ടി ഇരുന്ന ബഞ്ച്‌ ഒഴിച്ച്‌ മറ്റെല്ലാം കത്തിച്ചാമ്പലായ ആ ലഹളയുടെ സ്‌മാരകമായി ഇന്നും ആ ബഞ്ച്‌ സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുന്നുണ്ട്‌. ഈ ലഹള പടര്‍ന്നുപിടിച്ചാണ്‌ തൊണ്ണൂറാമാണ്ട്‌ ലഹളയായി മാറിയത്‌. ഇതേ സന്ദര്‍ഭത്തില്‍ തന്നെയാണ്‌ കൊല്ലം പെരിനാട്ടില്‍ കല്ലമല സംഭവത്തില്‍ ലഹള ആരംഭിച്ചത്‌. 1915-ല്‍ തെക്കും വടക്കും നടന്ന രണ്ട്‌ സുപ്രധാന പോരാട്ടങ്ങളിലാണ്‌ അയ്യന്‍കാളിക്ക്‌ പോരടിക്കേണ്ടി വന്നത്‌. ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത കലാപ കലുഷിതമായ സംഭവങ്ങളിലൂടെയാണ്‌ അയ്യന്‍കാളിയെന്ന നിരക്ഷരനായ മനുഷ്യന്‍ അധസ്ഥിത ജാതികളുടെ ഉന്നമനം സാധിച്ചെടുത്തത്‌. അതിനുവേണ്ടി അദ്ദേഹം ഏറ്റുവാങ്ങിയ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല.

ഒരുവശത്ത്‌ കുത്സിത ബുദ്ധികളെ അധസ്ഥിതര്‍ക്കെതിരായി നീങ്ങുവാന്‍ നിരന്തരം പ്രേരിപ്പിക്കുകയും മറുവശത്ത്‌ അധസ്ഥിത നേതൃത്വത്തെയാകെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്‌തുവന്ന മിഷണറിമാരെയും കൂട്ടാളികളെയും സമര്‍ത്ഥമായി നേരിട്ട ചരിത്രം ആധുനിക സാമുദായിക പ്രവര്‍ത്തകര്‍ക്കും മാതൃകയത്രെ. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ അയ്യന്‍കാളിയുടെ ജീവിതത്തിലുണ്ട്‌ എങ്കിലും 1926-ല്‍ മാത്തന്‍ തരകന്‍ എന്ന ക്രിസ്‌ത്യാനി അയ്യന്‍കാളിയേയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ തേവന്‍ സ്വാമിയേയും മതപരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ പ്രസക്തമാണ്‌. തുടര്‍ന്നു നടന്ന സംഭാഷണങ്ങളില്‍ അയ്യന്‍കാളിയുടെയും തേവന്‍ സ്വാമിയുടെയും ചോദ്യ ശരങ്ങള്‍ക്കു മുമ്പില്‍ മാത്തന്‍ തരകന്‍ തോറ്റു പിന്‍വാങ്ങുകയും മതപരിവര്‍ത്തന ശ്രമം ഉപേക്ഷിക്കുകയും ചെയ്‌തതായി തേവന്‍ സ്വാമി പില്‍ക്കാലത്ത്‌ വെളിപ്പെടുത്തുകയുണ്ടായി.
നൂറ്റാണ്ടുകളായി അടിമത്വം പേറി അസമത്വങ്ങള്‍ അനുഭവിച്ച്‌ ജീവിച്ച ഒരു ജനസാമാന്യത്തെ സമൂഹത്തോടൊപ്പം കൂട്ടിയിണക്കുവാന്‍ കാലത്തിന്റെ ഉള്‍വിളി ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിച്ച മഹാനായ അയ്യന്‍കാളി മരിച്ചിട്ടും മരിക്കാതെ ജനഹൃദയങ്ങളില്‍ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന സ്വത്വബോധത്തിന്റെ ഉടമയത്രെ.

8 അഭിപ്രായങ്ങള്‍:

Sreekumar PK പറഞ്ഞു...

സ്വത്വബോധം എന്താലെന്തെന്നു വളരെ ഗംഭീരമായി അയ്യങ്കാളിയുടെ ജീവിത കഥയിലൂടെ നിര്‍വഹിചിരിക്കുന്നു... ഗംഭീര അവതരണം. വളരെ നല്ല ലേഖനം.

cheramer dynasty പറഞ്ഞു...

well done, thank you for your cooperaton. we need your help, thats why write about ayyankali forever.

അജ്ഞാതന്‍ പറഞ്ഞു...

നായരും മറ്റുള്ളവരും അടിച്ചമര്‍ത്താന്‍ നോക്കിയതിനെ കുത്സിതബുദ്ധികളും മറ്റേതു എല്ലാം മുസ്ളീങ്ങളും..നല്ല പോസ്റ്റ്..

ഇത് കേട്ടോ ഇത് കണ്ടോ പറഞ്ഞു...

ചരിത്രം വളച്ചൊടിക്കാൻ ഉള്ള താങ്കളുടെ കഴിവ് അപാരം ത്തനെ ..പുട്ടിന്റെ ഇടയിൽ തേങ്ങാ ഇടുന്നത് പോലെ മുസ്ലിങ്ങളെ ഇതിന്റെ ഇടയിൽ കൊണ്ട് ഇട്ടതിന് താങ്കൾ പ്രത്യേകം അഭിനന്തനം അർഹിക്കുന്നു .........ബാബറും ടിപ്പുവും .. ഇപ്പോൾ ഇതാ അയ്യങ്കാളിയും ..!!

അജ്ഞാതന്‍ പറഞ്ഞു...

സാമുദായിക ഭിന്നത ലക്‌ഷ്യം വച്ച ഇത്തരം ലേഖനങ്ങളുടെ സ്ഥാനം ചവറ്റുകോട്ടയില്‍., മുസ്ലിങ്ങള്‍ ഇത്രയേറെ ഉപദ്രവിച്ചെങ്കില്‍ പിന്നീട് അവര്‍ണര്‍ ഇസ്ലാമിലെക്കും ക്രിസ്തുമാതത്തിലെക്കും മാരിയതെന്തുകൊണ്ട്? ഇത്തരം ലേഖനം കൊണ്ടൊന്നും ഹിന്ദു ഐക്യം ഊട്ടി ഉറപ്പിക്കാന്‍ കഴിയില്ല., കള്ള പ്രചാരണത്തിനും ഒരു പരിധി ഇല്ലേ ഹൈന്ദവം ടീമേ......

ചൂത്തരന്‍ പറഞ്ഞു...

എടേ നമ്മള് ഈ ഈ ചളിച്ച പെല കൂട്ടങ്ങള തല്ലിയതില്‍ അഭിമാനിക്കാത എന്തിനു അതില്‍ മേത്തമ്മാര വലിച്ചിടുന്നത്.
തന്തയില്ലയ്മ മാറ്റാന്‍പറ്റൂല്ലല്ല് അല്ലേ..?

അജ്ഞാതന്‍ പറഞ്ഞു...

kashtam...nairum namboothiriyum parayanodu cheythat kuttam avsanam paavam onnu mariyatha muslimgalude thalayil
oru secular hindu.

അജ്ഞാതന്‍ പറഞ്ഞു...

എന്തായാലും അച്ചന്മാർ ഒരു കൈ നോക്കിക്കാണും
എന്നുള്ളത് ഉറപ്പാണ്. അതിനെ വേണ്ട രീതിയിൽ
കൈകാര്യം ചെയ്തു കാണും അയ്യങ്കാളി എന്നുള്ളത്
ഇപ്പോഴത്തെ നെട്ടല്ലില്ലാത്ത ഹിന്ദുവിന് ഒരു
തക്കീതായിരിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ