2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

നിലയ്ക്കല്‍ സംഭവം PDF - വിശദവിവരങ്ങള്‍

പമ്പയിലെ നിലയ്ക്കല്‍ ശിവക്ഷേത്രത്തിനു സമീപത്തുള്ള വനഭൂമി സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ പാട്ടത്തിനെടുത്ത് പുല്ലുകൃഷി ചെയ്തു വരവേ, 1983 മാര്‍ച്ച് 24ന് പുല്ലുകൃഷി മതിയാക്കി റബ്ബര്‍ കൃഷി തുടങ്ങാനായി കുഴിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു കല്‍ക്കുരിശ് കണ്ടത്രേ. ക്രിസ്ത്യന്‍ പാതിരിമാര്‍ ഇവിടെ പള്ളി നിർമിക്കാനുള്ള അവകാശവാദം നടത്തിയപ്പോൾ ഹിന്ദു സംഘടനകൾ സംയുക്തമായി അതിനെതിരേ പ്രക്ഷോഭമാരംഭിച്ചു. ഇത് ആറു മാസം നീണ്ടു നിൽക്കുകയും പള്ളിയുടെ സ്ഥാനം മാറ്റുന്നതിൽ അവസാനിക്കുകയും ചെയ്തു. പള്ളി ആ സ്ഥലത്ത് സ്ഥാപിക്കാൻ പാടില്ല എന്നാവശ്യപ്പെട്ട് നടന്ന സമരത്തെയാണ് നിലയ്ക്കൽ പ്രക്ഷോഭം എന്ന് വിളിക്കുന്നത്.

ഈ സംഭവുമായി ബന്ധപ്പെട്ട് 1983 ഏപ്രില്‍ 14നു നിലയ്ക്കല്‍ഭക്തജനസംഘം സംഭവം വിശദീകരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയാണ് ഇത്.  PDF ഡൌണ്‍ലോഡ് ചെയ്ത് വായിക്കൂ.
ഈ സമരത്തെക്കുറിച്ചും സൗഹാര്‍ദ്ദപരമായ അതിന്റെ പരിണതിയെക്കുറിച്ചും  അറിയാന്‍ ശ്രീ കുമ്മനം രാജശേഖരന്‍ എഴുതിയ നിലയ്ക്കല്‍ പ്രക്ഷോഭം എന്ന ഈ ലേഖനം വായിക്കൂ.

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ