2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട്‌ : ഒരു ദേശീയ വിപത്ത് (ലഘു പുസ്തകം) - ഹിന്ദു ഐക്യവേദി


ഹിന്ദുമതത്തിലെ ജാതീയമായ അസ്പര്‍ശ്യതയും അവഗണനയും മൂലം നൂറ്റാണ്ടുകളായി അയിത്തത്തിലും അടിമത്വത്തിലും ആണ്ട് മുഖ്യധാരയില്‍ നിന്നും അകറ്റപ്പെട്ടിരുന്ന ജനസമൂഹത്തെ ഉയര്‍ത്തുക എന്നതാണ് സംവരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഹിന്ദുമതത്തില്‍ നിന്നും മറ്റു മതങ്ങളിലെയ്ക്ക് പരിവര്‍ത്തനം ചെയ്തതോടു കൂടി അവരുടെ ജാതീയമായ അസ്പര്‍ശ്യതയില്ലാതാകുകയും അവര്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് എത്തുകയും ചെയ്തു.

ഡോ.അംബേദ്‌കര്‍ അധ്യക്ഷനായ ഭരണഘടനാ നിര്‍മ്മാണ സമിതിക്കു മുന്‍പാകെ ക്രൈസ്തവ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ സ്വീകരിച്ച നിലപാടും നാം അറിയേണ്ടതാണ്. ക്രൈസ്തവരില്‍ ജാതിവിഭാഗങ്ങള്‍ ഇല്ല എന്നും ആയതിനാല്‍ പരിവര്‍ത്തിത ക്രിസ്ത്യാനികളെ മതന്യൂനപക്ഷമായി പരിഗണിച്ചു ന്യൂനപക്ഷസംവരണമാണ് നല്‍കേണ്ടത് എന്നുമുള്ള വാദമാണ് അവര്‍ സ്വീകരിച്ചത്. മുസ്ലീം സമുദായം ആകട്ടെ അവരില്‍ ജാതിയുണ്ടെന്നോ ജാതിസംവരണം വേണമെന്നോ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്നോ നാളിതു വരെ ആവശ്യപ്പെട്ടിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ വേണം കമ്മിഷന്‍റെ ശുപാര്‍ശകള്‍ വിലയിരുത്താന്‍.

എന്നാല്‍ രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട്‌ എന്താണ് പറയുന്നത് ? കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ തസ്തികകളുടേയും ക്ഷേമപദ്ധതികളുടേയും പതിനഞ്ചു ശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് മാറ്റി വെയ്ക്കണം. ഭരണഘടനയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ നിര്‍ണ്ണയ വ്യവസ്ഥയിലെ ഹിന്ദു,സിഖ്,ബുദ്ധ,ജൈന വിഭാഗങ്ങള്‍ എന്നത് നീക്കം ചെയ്ത് 'ജാതി' മതരഹിതമാക്കണം. മതംമാറ്റപ്പെട്ട ക്രിസ്ത്യന്‍, മുസ്ലീം  വിഭാഗത്തില്‍പ്പെട്ടവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. ഇതുപോലെ ചരിത്രസത്യങ്ങളെ വളച്ചൊടിക്കുന്ന ഈ റിപ്പോര്‍ട്ട്‌ നടപ്പില്‍ വരുകയെന്നാല്‍ യഥാര്‍ത്ഥ അധസ്ഥിത, ദളിത് വംശജര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും എന്നെന്നേയ്ക്കും അകറ്റപ്പെടും.

ഇവിടെ നിന്നും 'രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട്‌ : ഒരു ദേശീയ വിപത്ത്' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.


0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ