2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

മതപരിവര്‍ത്തനത്തിന്‍റെ അര്‍ത്ഥാന്തരങ്ങള്‍ (ലഘു പുസ്തകം) - ഹിന്ദു ഐക്യവേദി


ഭാരതത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ ശക്തികള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ വളരെക്കാലമായി നടത്തുന്നുണ്ട്. മുസ്ലീം മതംമാറ്റശ്രമങ്ങള്‍ക്ക് താടകയുടേയും ക്രിസ്ത്യന്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പൂതനയുടേയും ഉപമകളാണ് അനുയോജ്യമായ ഉദാഹരണം. ബാലനായ ഭഗവാന്‍ ശ്രീരാമചന്ദ്രനെ വകവരുത്തുന്നതിനായി അസുരന്മാര്‍ എല്ലാവരും കൂടി 'താടക' എന്നൊരു അസുരശക്തിയെ സൃഷ്ടിച്ചു. ആ താടക എങ്ങിനെയാണ് വന്നിരുന്നത് എന്ന് നമുക്കെല്ലാം അറിയാം. വനങ്ങളെ മുഴുവന്‍ വിറപ്പിച്ച്, ചോരക്കണ്ണുകളോടെ അട്ടഹാസങ്ങളോടെ ഏറ്റവും ഭീതി ജനിപ്പിക്കുന്ന രാക്ഷസീയ ഭാവത്തോടെയായിരുന്നു താടകയുടെ വരവ്. എന്നാല്‍ പൂതനയുടേത് മറ്റൊരു രീതിയായിരുന്നു. കംസന്‍, ഭഗവാന്‍ ശ്രീകൃഷ്ണനെ കൊലപ്പെടുത്താന്‍ 'പൂതന' എന്ന മായാവിയെ അയച്ച കഥ എല്ലാവര്‍ക്കും സുപരിചിതമാണല്ലോ. "ഞാനും ഒരമ്മയാണ്. നിങ്ങളെപ്പോലെ എനിക്കും ഉണ്ണിക്കണ്ണനെ എടുക്കുവാനും കളിപ്പിക്കുവാനും ഉള്ള ആഗ്രഹമുണ്ട്. അതിനുള്ള അവസരം തരില്ലേ ?" എന്നിങ്ങനെയാണ് പൂതന ഗോകുലത്തിലെ ശുദ്ധരായ അമ്മമാരെ കബളിപ്പിച്ചത്. എന്നാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ കബളിപ്പിക്കാന്‍ പൂതനയ്ക്കോ, ഭഗവാന്‍ ശ്രീരാമചന്ദ്രനെ വധിക്കാന്‍ താടകയ്ക്കോ കഴിഞ്ഞില്ല എന്നും മറിച്ചു വധോദ്യമത്തിനു വന്നവര്‍ക്ക് സര്‍വ്വനാശമായിരുന്നു വിധി എന്നും നമുക്കെല്ലാമറിയാം.

കുറെ നാള്‍ മുന്‍പ് ബാംഗ്ലൂരില്‍ ഒരു പോസ്റ്റര്‍ കാണാനിടയായി. അതില്‍ 'കറുത്ത യേശു' എന്നെഴുതിയിരുന്നു. അത് മാത്രമല്ല, അതിനു മുകളില്‍ 'ഏകം സത്' എന്നു മാത്രം അച്ചടിച്ചിരുന്നു. 'വിപ്ര ബഹുധാ വദന്തി' എന്ന ബാക്കിഭാഗം എഴുതിയിരുന്നില്ല. ഇതിന്‍റെ ഉദ്ദേശ്യം വ്യക്തമാണ് ഈ യേശു ഏഷ്യയുടെ ദൈവമാണെന്നും അത് ഏകമാത്ര സത്യമാണെന്നും സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലാ മാര്‍ഗ്ഗങ്ങളെയും അംഗീകരിക്കുന്ന അടുത്ത വാചകം വിട്ടു കളഞ്ഞിരിക്കുന്നു. ഇവിടത്തെ ജനങ്ങള്‍ അത് മനസ്സിലാക്കാതെ അസ്തപ്രജ്ഞരായി നില്‍ക്കുകയാണ്. എന്നാല്‍ ശ്രീകൃഷ്ണനറിയാം പൂതനയാരെന്ന്.

മതംമാറ്റം അക്രമവും ഹിംസയും വളര്‍ത്തും. അത് അവസാനിപ്പിക്കുക. തെറ്റ് എത്രയും വേഗം തിരുത്തുന്നുവോ അത്രയും നല്ലത്. എല്ലാ സംസ്കാരങ്ങളും സംരക്ഷിക്കപ്പെടണം. അതാണ്‌ യഥാര്‍ത്ഥ മതേതരത്വം.

ഇവിടെ നിന്നും 'മതപരിവര്‍ത്തനത്തിന്‍റെ അര്‍ത്ഥാന്തരങ്ങള്‍' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.


0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ